Monday, January 24, 2011

കടല്‍

തേടുന്നതെന്തോ ഞാനീ തീരത്തെ പൊടിമണ്ണില്‍ 
പണ്ടു നീ നനച്ചൊരാ പാദ മുദ്രകളാണോ?

ഇത്തിര കൂടി കാലം മറക്കാന്‍ തുടങ്ങുന്നു.
ഈ വഞ്ചിയടുക്കുവാന്‍ കാത്തു നില്‍ക്കുന്നു ഞാനും.